പാചകവാതക സിലിണ്ടറിന്റെ വില കുത്തനെകൂട്ടി; വര്‍ധിപ്പിച്ചത് 146 രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെകൂട്ടി. 14.2 കിലോ സിലിണ്ടറിന്റെ വില 146 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. ഇതോടെ 850.50 രൂപയാണ് ഇന്നത്തെ സിലണ്ടറിന്റെ വില.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. എല്ലാ മാസവും ഒന്നാം തീയതി പാചകവാതക വില എണ്ണക്കമ്പനികള്‍ കൂട്ടാറുണ്ട്. എന്നാല്‍ ഈ മാസം വില കൂട്ടിയിരുന്നില്ല. കൂട്ടിയ വില ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയായി തിരികെ നല്‍കും.

Top