യെസ് ബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍.ബി.ഐ നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്രാനുമതി

യെസ് ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാനായുള്ള റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്നു ചേര്‍ന്ന യോഗത്തിലാണ് അനുമതി നല്‍കിയത്. യെസ് ബാങ്കിന്റെ പുന:സംഘടനയ്ക്കും പ്രതിസന്ധി പരിഹരിക്കാനും പൊതുജനങ്ങളില്‍ നിന്ന് റിസര്‍വ് ബാങ്ക് അഭിപ്രായങ്ങള്‍ തേടിയിരുന്നു.

ഓഹരികള്‍ ഏറ്റെടുക്കുന്ന എസ്.ബി.ഐയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. ബാങ്ക് പുനസംഘടനക്കായുള്ള റെഗുലേഷന്‍ ആക്ട് 1949 പ്രകാരമാണ് നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

Top