സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 120 രൂപ വര്‍ധിച്ച് 31,640 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 31,640 രൂപയായി വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,955 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച രണ്ടു തവണയായി പവന് 480 രൂപയുടെ കുറവുണ്ടായിരുന്നു. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വില വീണ്ടും കൂടിയത്.

Top