ഇന്നും സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; പവന് 240 രൂപ കുറഞ്ഞ് 30,160 രൂപ

കൊച്ചി: ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. 30,160 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വിലയ്ക്ക് മാറ്റമുണ്ടാകുന്നത്. ഇന്നലെ പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കുറഞ്ഞിരുന്നു. പവന് 30,160 രൂപയിലും 3,770 രൂപയിലും ആയിരുന്നു ഇന്നലെ വ്യാപാരം പുരോഗമിച്ചിരുന്നത്.

Top