സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 34,000 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 34,000 രൂപയിലും ഗ്രാമിന് 4,250 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 23 ദിവസംകൊണ്ട് പവന്റെ വിലയില്‍ 2,400 രൂപയാണ് വര്‍ധിച്ചത്.

ലോക്ക്ഡൗണ്‍ കാരണം ജൂവലറികള്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ സാധിക്കില്ല. അതേസമയം അക്ഷയ തൃതീയ പ്രമാണിച്ച് ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങാന്‍ ജുവലറികള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Top