ഓഹരിവിപണി; തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരിവിപണി നഷ്ടത്തോടെ തുടക്കം. നാലാമത്തെ ദിവസമാണ് ഇത്തരത്തില്‍ നഷ്ടത്തോടെ ഓഹരിവിപണി തുടങ്ങുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത് എന്നാണ് വിദഗ്ദരുടെ നിഗമനം.

സെന്‍സെക്‌സ് 258 പോയന്റ് താഴ്ന്ന് 40797ലും നിഫ്റ്റി 82 പോയന്റ് നഷ്ടത്തില്‍ 11963ലുമാണ് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് തുടങ്ങിയത്.

ബിഎസ്ഇയിലെ 318 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 442 ഓഹരികള്‍ നഷ്ടത്തിലുമാണ്. സീ എന്റര്‍ടെയന്മെന്റ്, ഗെയില്‍, ഭാരതി എയര്‍ടെല്‍, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ ആരംഭിച്ചത്.

Top