കുതിച്ചുയര്‍ന്ന് സ്വര്‍ണവില, പവന് 33800 രൂപ; അക്ഷയ തൃതീയ നഷ്ടമാകുമെന്ന ആശങ്കയില്‍ വ്യാപാരികള്‍

കൊച്ചി: വാങ്ങാനാളില്ലെങ്കിലും കൊറോണക്കാലത്തും കുതിച്ചുയര്‍ന്ന് സ്വര്‍ണവില.ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 33800 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.

അതേസമയം, ലോക്ഡൗണായതിനാല്‍ ഈ വര്‍ഷത്തെ അക്ഷയ തൃതീയ സീസണും നഷ്ടമാകുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.ഏപ്രില്‍ 26 നാണ് അക്ഷയ തൃതീയ. എന്നാല്‍, സ്വര്‍ണ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

2019ലെ അക്ഷയ തൃതീയക്ക് സ്വര്‍ണത്തിന് ഗ്രാമിന് 2945 രൂപയും പവന് 23560 രൂപയുമായിരുന്നു വില. ഗ്രാമിന് 1280 രൂപയുടെയും പവന് 10240 രൂപയുടെയും വര്‍ധനവാണ് ഒരുവര്‍ഷംകൊണ്ട് ഉണ്ടായത്.

Top