തൊഴിലാളികളുടെ ഇപിഎഫ് വിഹിതം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര തൊഴില്‍ മന്ത്രാലയം

rupee trades

ന്യൂഡല്‍ഹി: തൊഴിലാളികളുടെ ഇപിഎഫ് വിഹിതം കുറയ്ക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസില്ലേനിയസ് ബില്‍ 2019ന്റെ ഭാഗമായാണ് നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.

അതേസമയം, തൊഴിലുടമയുടെ വിഹിതത്തില്‍ മാറ്റം വരുത്തില്ല. ബിസിനസ് സ്റ്റാന്റേഡാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.തൊഴിലാളികളുടെ പ്രായം, ലിംഗം, ലഭിക്കുന്ന ശമ്പളം എന്നിവ കണക്കാക്കിയാകും വിഹിതത്തില്‍ കുറവ് വരുത്തുക. നിലവില്‍ തൊഴിലാളിലും തൊഴിലുടമയുംകൂടി അടിസ്ഥാന ശമ്പളത്തിന്റെ 24 ശതമാനമാണ് ഇപിഎഫ് വിഹിതമായി അടയ്ക്കുന്നത്. ഇതില്‍ തൊഴിലുടമയുടെ വിഹിതമായ 12 ശതമാനത്തില്‍ മാറ്റമുണ്ടാകില്ല.

Top