ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡെ സെയില്‍; ഇനി യുഎസില്‍ മാത്രമല്ല ഇന്ത്യയിലും

ബ്ലാക്ക് ഫ്രൈഡേയും സൈബര്‍ മണ്‍ഡെയും ഇനി യുഎസില്‍ മാത്രമല്ല ഇന്ത്യയിലും വരുന്നു. മികച്ച ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അവിടങ്ങളിലെ വ്യാപാരികള്‍ ആദിവസങ്ങളില്‍ മത്സരിക്കും. ആ ട്രന്റാണിപ്പോള്‍ ഇന്ത്യയിലേക്കും എത്തുന്നത്.

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളും മറ്റ് ഇ-കൊമേഴ്സ് പോര്‍ട്ടലുകളും ഷോപ്പുകളുമാണ് ബ്ലാക്ക് ഫ്രൈഡേ ആഘോഷം തുടങ്ങിയിരിക്കുന്നത്. മൈന്ത്ര, ഷോപ്പേഴ്സ് സ്റ്റോപ്പ്, കനാലി, റിയല്‍മി, റെഡ്മി തുടങ്ങിയ സ്ഥാപനങ്ങള്‍ 50 ശതമാനംവരെയാണ് വലിക്കിഴിവ് വാഗ്ദാനം നല്‍കിയിരിക്കുന്നത്.

മുംബൈയിലെ പള്ളാഡിയം മാള്‍, റിലയന്‍സ് ബ്രാന്‍ഡിന്റെ സ്വന്തമായി കനാലി, എംപോറിയോ അര്‍മാനി, ബ്രൂക്ക് ബ്രദേഴ്സ്, ഹ്യൂഗോ ബോസ് തുടങ്ങിയ സ്ഥാപനങ്ങള്‍ 40 ശതമാനംവരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തവണ തൃശ്ശൂരില്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 15വരെ ഷോപ്പിങ് ഉത്സവ രാവുകളൊരുക്കുന്നുണ്ട്. നഗരത്തിലെ ഷോപ്പുകള്‍ രാത്രി 11വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും.

Top