മുകേഷ് അം​ബാ​നിക്ക് റെക്കോർഡ്; അ​ഞ്ചു​ ല​ക്ഷം കോ​ടി​യി​ലേ​റെ സമ്പത്തു​ള്ള ആ​ദ്യ ഇ​ന്ത്യ​ക്കാ​രൻ

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​നു വി​പ​ണി​മൂ​ല്യം പ​ത്തു​ല​ക്ഷം കോ​ടി രൂ​പ ക​ട​ന്ന​പ്പോ​ൾ ഉ​ട​മ​യും ചെ​യ​ർ​മാ​നു​മാ​യ മു​കേ​ഷ് അം​ബാ​നി ​സമ്പത്തിന്റെ പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചു​ല​ക്ഷം കോ​ടി രൂ​പ​യി​ലേ​റെ സമ്പത്തു​ള്ള ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യി മുകേഷ് അം​ബാ​നി മാറി.

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​നു വി​പ​ണി​മൂ​ല്യം പ​ത്തു​ല​ക്ഷം കോ​ടി രൂ​പ ക​ട​ന്ന​പ്പോ​ൾ ആണ് ഉ​ട​മ​യും ചെ​യ​ർ​മാ​നു​മാ​യ മു​കേ​ഷ് അം​ബാ​നി സ​മ്പത്തിന്റെ പു​തി​യ റി​ക്കാ​ർ​ഡിൽ എത്തിയത്.

ഇതോടെ അ​മേ​രി​ക്ക​ൻ ഡോ​ള​റി​ൽ 7000 കോ​ടി ഡോ​ള​റി​ലേ​ക്ക് മു​കേ​ഷ് അംബാനിയുടെ സമ്പത്ത് ഉയരുകയും ചെയ്തു. ബ്ലൂം​ബ​ർ​ഗി​ന്‍റെ ശ​ത​കോ​ടീ​ശ്വ​ര​ പ​ട്ടി​ക​യി​ൽ വീ​ണ്ടും ഒ​ന്നാം​സ്ഥാ​ന​ത്തു ക​യ​റി​യ ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ്ബെ​സോ​സി​നു 11,200 കോ​ടി ഡോ​ള​റാ​ണു​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ക്കാ​ര​ൻ ബി​ൽ​ഗേ​റ്റ്സി​ന് 11,100 കോ​ടി ഡോ​ള​റും. മൂ​ന്നാ​മ​നാ​യ ഫ്ര​ഞ്ചു​കാ​ര​ൻ ബ​ർ​ണാ​ർ അ​ർ​നോ​യ്ക്ക് 10,400 കോ​ടി ഡോ​ള​ർ ഉ​ണ്ട്.

Top