സെന്‍സെക്സ് 242.37 പോയന്റ് താഴ്ന്ന് ഓഹരി സൂചിക നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചിക നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 242.37 പോയന്റ് നഷ്ടത്തില്‍ 31,443.38ലും നിഫ്റ്റി 71.85 പോയന്റ് താഴ്ന്ന് 9199.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1038 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1255 ഓഹരികല്‍ നഷ്ടത്തിലുമായിരുന്നു. 160 ഓഹരികള്‍ക്ക് മാറ്റമില്ല.

ഭാരതി ഇന്‍ഫ്രടെല്‍, അദാനി പോര്‍ട്സ്, എംആന്‍ഡ്എം,ഇന്റസിന്‍ഡ് ബാങ്ക്, തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എന്‍ടിപിസി, ബിപിസിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഗെയില്‍,ഒഎന്‍ജിസി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.എല്ലാവിഭാഗം സൂചികകളും നഷ്ടത്തിലായിരുന്നു.

ബിഎസ്ഇ മിഡക്യാപ് 0.5ശതമാനം താഴ്ന്നു. സ്മോള്‍ക്യാപ് സൂചിക നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വിപണിക്ക് കരുത്തുപകരാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടാകാതിരുന്നതും ധനകാര്യ-ഉപഭോക്തൃ ഓഹരികളില്‍ വില്പന സമ്മര്‍ദമുണ്ടായതുമാണ് സൂചികകളെ ബാധിച്ചത്.

Top