ഓഹരി വിപണി 05.10 പോയന്റ് നഷ്ടത്തില്‍ അവസാനിച്ചു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ അവസാനിച്ചു. ഓഹരി വിപണി 05.10 പോയന്റ് നഷ്ടത്തില്‍ 41,323.81ലും നിഫ്റ്റി 54.80 പോയന്റ് താഴ്ന്ന് 12169.70ലുമാണ് വ്യാപാരം അവസാനിച്ചത്.

ബിഎസ്ഇയിലെ 1364 ഓഹരികള്‍ നഷ്ടത്തിലാണ്. 1082 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ് അവസാനിച്ചത്. അതേസമയം 168 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്.

ഇന്ന് നേട്ടത്തിലായ ഓഹരികളാണ് ഭാരതി ഇന്‍ഫ്രടെല്‍, സീ എന്റര്‍ടെയന്‍മെന്റ്, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, റിലയന്‍സ്, ടെക് മഹീന്ദ്ര തുടങ്ങിയവ. എന്നാല്‍ ടാറ്റ സ്റ്റീല്‍, എംആന്റ്എം, ഐഒസി, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഐടിസി, സിപ്ല, ആക്സിസ് ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബാങ്ക്, വാഹനം, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ വില്‍പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചിരിക്കുന്നത്.

Top