ഓഹരി സൂചികകള്‍ 79.90 പോയന്റ് താഴ്ന്ന് നഷ്ടത്തില്‍ അവസാനിച്ചു

മുംബൈ: ഇന്ന് ഓഹരി സൂചികകള്‍ 79.90 പോയന്റ് താഴ്ന്ന് നഷ്ടത്തില്‍ അവസാനിച്ചു. ഓഹരി സൂചികകള്‍ 79.90 പോയന്റ് താഴ്ന്ന് 41,872ലും നിഫ്റ്റി 19 പോയന്റ് നഷ്ടത്തില്‍ 12,343.30ലുമാണ് വ്യാപാരം അവസാനിച്ചത്. നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുത്തതാണ് വിപണിയുടെ കരുത്ത് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്.

യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, ടൈറ്റാന്‍ കമ്പനി, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ഗെയില്‍, ടിസിഎസ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് അവസാനിച്ചത്. ഇന്‍ഡസിന്റ് ബാങ്ക്, വിപ്രോ, ബിപിസിഎല്‍, എസ്ബിഐ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ബിഎസ്ഇയിലെ 1486 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍ 1044 ഓഹരികള്‍ നഷ്ടത്തിലുമാണ്.

പ്രധാനമായും നഷ്ടത്തിലായത് നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികയാണ്. അതേസമയം, വാഹനം, റിയാല്‍റ്റി സൂചികകള്‍ നേട്ടവുമാണ് വിപണിക്ക് ഉണ്ടാക്കിയത്.

Top