ആന്തൂര്‍ നഗരസഭ അധ്യക്ഷയ്ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്ന് ചെന്നിത്തല

ramesh-Chennithala

ആലപ്പുഴ: കെട്ടിടാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തെപ്പറ്റി ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ആന്തൂര്‍ നഗരസഭ അധ്യക്ഷയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നും നഗരസഭ അധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കാതെ ഇവരെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top