സിയാൽ; നാളെ മുതൽ പകൽ എട്ട് മണിക്കൂർ സർവീസുകൾ നിർത്തിവെക്കും

കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം നാളെ മുതല്‍ ആരംഭിക്കുന്നതിനാല്‍ രാവിലെ എട്ട് മണിക്കൂര്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കുക.

151 കോടി രൂപ ചെലവു വരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 28 വരെ തുടരുന്നതായിരിക്കും.

സര്‍വീസ് ക്രമീകരണം ഇങ്ങനെ

*നിലവില്‍ ദിവസം വിമാന സര്‍വീസ് 240.

*റദ്ദാക്കുന്നത് രാജ്യാന്തര സെക്ടറില്‍ സ്‌പൈസ്ജെറ്റിന്റെ മാലദ്വീപ് സര്‍വീസ്.

ആഭ്യന്തര സെക്ടറില്‍ സ്‌പൈസ്‌ജെറ്റിന്റെ ഒരു ചെന്നൈ സര്‍വീസ്, എയര്‍ഇന്ത്യയുടെയും ഒരു ചെന്നൈ സര്‍വീസ്, ഗോ എയറിന്റെ& അഹമ്മദാബാദ് സര്‍വീസ്, അലയന്‍സ് എയറിന്റെ മൈസൂരു സര്‍വീസ്.

*എയർ ഇന്ത്യയുടെ ജിദ്ദ, ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കൊളംബോ, കുവൈത്ത് എയര്‍വേയ്‌സിന്റെ കുവൈത്ത് സര്‍വീസുകള്‍ വൈകിട്ട് ആറിനു ശേഷമാക്കി. 35 ആഭ്യന്തര സര്‍വീസുകള്‍ രാവിലെ പത്തിനു മുന്‍പോ വൈകിട്ട് ആറിനു ശേഷമോ ആയിരിക്കും.

Top