ബാന്‍ഡിക്കൂട്ട് റോബട്ട്: ജെന്‍ റോബട്ടിക്‌സില്‍ ആനന്ദ് മഹീന്ദ്രയുടെ നിക്ഷേപമെത്തി

ള്‍നൂഴി ശുചീകരിക്കാനുള്ള ബാന്‍ഡിക്കൂട്ട് റോബട്ട് വികസിപ്പിച്ച മലയാളി സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബട്ടിക്‌സില്‍ ആനന്ദ് മഹീന്ദ്രയുടെ നിക്ഷേപമെത്തി. അദ്ദേഹത്തിനു പുറമേ പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്, സീ ഫണ്ട് എന്നിവ ചേര്‍ന്ന് 2.5 കോടി രൂപയാണ് ഈ റൗണ്ടില്‍ നിക്ഷേപിച്ചത്. ആനന്ദ് മഹീന്ദ്രയുടെ നിക്ഷേപം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

2019 ജൂണ്‍ 15ന് വഡോദരയിലെ ഒരു ഹോട്ടലിന്റെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ 7 പേര്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ വ്യവസായപ്രമുഖനായ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. ആള്‍നൂഴി യന്ത്രസംവിധാനങ്ങള്‍ വ്യാപകമായി പ്രയോജനപ്പെടുത്തുന്നതിന് എന്താണു തടസ്സം? പണമാണു പ്രശ്‌നമെങ്കില്‍ സഹായിക്കാന്‍ ഞാനുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു. കൃത്യം ഒരു വര്‍ഷവും നാലു മാസവും തികയുമ്പോള്‍ ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു.

Top