കേരളത്തിലേക്ക് ജപ്പാനില്‍ നിന്നും നിക്ഷേപം; താൽപര്യം അറിയിച്ച് ജാപ്പനീസ് കമ്പനികൾ

തിരുവനന്തപുരം: കേരളത്തില്‍ ഇനി ജപ്പാനില്‍ നിന്നും നിക്ഷേപം എത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ജപ്പാനിലെ ഒസാക്കയില്‍ പങ്കെടുത്ത നിക്ഷേപ സെമിനാറിലാണ് ജപ്പാന്‍ കേരളത്തിന് വാഗ്ദാനം നല്‍കിയത്. മാത്രമല്ല സെമിനാറില്‍ വച്ച് എട്ട് ജാപ്പനീസ് കമ്പനികള്‍ കേരളത്തില്‍ നിക്ഷേപത്തിനു താല്‍പര്യം അറിയിച്ചു.

പരിപാടിയില്‍ വച്ച് നീറ്റ ജലാറ്റിന്‍ കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി രൂപയുടെ അധിക നിക്ഷേപവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നീറ്റാ ജലാറ്റിന്‍ ഡയറക്ടര്‍ ഹിരോഷി നിട്ടയാണു പ്രഖ്യാപനം നടത്തിയത്. ഒസാക്ക- കോബിയിലെ കോണ്‍സുലറ്റ് ജനറലും കേരള സര്‍ക്കാരും ചേര്‍ന്നാണു സെമിനാര്‍ സംഘടിപ്പിച്ചത്.

ഉത്പാദനം, വ്യാവസായിക പശ്ചാത്തല സൗകര്യങ്ങള്‍, മാര്‍ക്കറ്റിങ് ഹബുകള്‍, വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, ബയോ ടെക്‌നോളജി, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ആരോഗ്യ സംരക്ഷണം, കാർഷികാധിഷ്ഠിത വ്യവസായം എന്നിവ നിക്ഷേപിക്കാവുന്ന മേഖലകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വ്യവസായ സാധ്യതകളെക്കുറിച്ച് ഇളങ്കോവന്‍ അവതരിപ്പിച്ചു. ഫിഷറീസ്,ഗതാഗത മേഖലകളിലെ നിക്ഷേപ സാധ്യത കെ.ആര്‍ ജ്യോതിലാല്‍ ആണ് വിവരിച്ചത്. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി സംസ്ഥാനത്തിന്റെ മാലിന്യ സംസ്‌കരണത്തെ കുറിച്ചും വിവരിച്ചു.

Top