സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 29,720 രൂപ, ഗ്രാമിന് 3,715 രൂപ

gold

കൊച്ചി: സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചായായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 29,720 രൂപയും ഗ്രാമിന് 3,715 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

എന്നാല്‍ ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. സര്‍വ്വകാല റെക്കോര്‍ഡ് വിലയായ 30,400 രൂപയില്‍ നിന്നാണ് സ്വര്‍ണവില കുറഞ്ഞത്.

Top