സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല; പവന് 29,640 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 29,640 രൂപയും ഗ്രാമിന് 3,705 രൂപയുമാണ്.

ജനുവരി എട്ടിനായിരുന്നു സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. പവന് 30,400 രൂപയാണ്. ഇറാന്‍-യുഎസ് സംഘര്‍ഷം രൂപപ്പെട്ടതിനാലാണ് സ്വര്‍ണവിലയില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായത്.

Top