റെക്കോഡ് വര്‍ദ്ധനവില്‍ സ്വര്‍ണവില; പവന് 29,000 രൂപ

gold

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ദ്ധന. ഗ്രാമിന് 3,625 രൂപയും പവന് 29,000 രൂപയുമാണ് ഇന്ന് വിപണിയിലെ വില. ഈ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഡിസംബര്‍ 27ന് ഗ്രാമിന് 3,625 രൂപയും പവന് 28,920 രൂപയുമായിരുന്നു നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നത്.
രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നതാണ് സ്വര്‍ണ വിലയില്‍ ഉയര്‍ച്ചയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Top