കുതിച്ച് ഉയര്‍ന്ന് സ്വര്‍ണവില; ഇനി സ്വര്‍ണവും പൊള്ളും

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വന്‍ വര്‍ദ്ധനവ്. ഗ്രാമിന് 3,635 രൂപയും പവന് 29,080 രൂപയിലുമാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം പുരോഗമുക്കുന്നത്. തുടര്‍ച്ചായായ വില വര്‍ദ്ധനവ് റെക്കോഡിലേക്കാണ് പോകുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്.

ഡിസംബര്‍ 28 ന് 29,000 രൂപയായിരുന്നു സ്വര്‍ണവില. ഡിസംബര്‍ 27ന് ഗ്രാമിന് 3,625 രൂപയും പവന് 28,920 രൂപയുമായിരുന്നു. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

Top