സ്വർണ വില കൂടി; പവന് 28,440 രൂപ

കൊച്ചി: അഞ്ച് ദിവസത്തിന് ശേഷം സ്വർണ വില കൂടി. പവന് 80 രൂപയാണ് വർദ്ധിച്ചത്. ആഭ്യന്തര വിപണിയിൽ ഇന്ന് വ്യാപാരം നടക്കുന്നത് ഈ നിരക്കിലാണ്. പവന് 28,440 രൂപയാണ്. ഗ്രാമിന് 10 രൂപ വർധിച്ച് 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെവരെ വിപണിയിൽ പവന് 28,360 രൂപയും ഗ്രാമിന് 3,545 രൂപയിലുമായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്.

Top