തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല; പവന് 28,360 രൂപ

Gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 28,360 രൂപയിലും ഗ്രാമിന് 3,545 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

Top