സ്വര്‍ണ വില റെക്കോഡില്‍; പവന് 29440 രൂപ

gold

കൊച്ചി: സ്വര്‍ണ വില ഇന്ന് റെക്കോഡില്‍ എത്തി. ഗ്രാമിന് 3680 രൂപയും പവന് 29440 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ചരിത്രത്തില്‍ ഇത് ആദ്യമായാണ് സ്വര്‍ണവില ഇത്രയും ഉയരുന്നത്.

ഇന്നലെ പവന് 80 രൂപയാണ് വര്‍ധിച്ചിരുന്നത്. 29,080 രൂപയാണ് പവന് ഇന്നലെ. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,635 രൂപയിലായിരുന്നു വ്യാപാരം പുരോഗമിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു ഇതുവരെ ഉയര്‍ന്ന നിരക്ക് രേഖപ്പടുത്തിയത്. ഈ നിരക്കാണ് ഇന്ന് മറികടന്നത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു സെപ്റ്റംബര്‍ നാലിന് വിപണിയിലെ വില.

Top