സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; പവന് 30,200 രൂപ

gold prize

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമായാണ് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ സ്വര്‍ണ വില പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞിരുന്നു. പവന് 29,880 രൂപയിലും ഗ്രാമിന് 3,735 രൂപയിലും ആയിരുന്നു വ്യാപാരം നടന്നത്.

ജനുവരി എട്ടിനായിരുന്നു സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. അന്ന് 30,400 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്.

Top