സ്വര്‍ണ വില വര്‍ദ്ധിച്ചു; 120 രൂപ ഉയര്‍ന്ന് പവന് 29,720 രൂപ

gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. പവന് 29,720 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 3,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം ഇന്നലെ സ്വര്‍ണവില പവന് 280 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപയും കുറഞ്ഞിരുന്നു. ഇതോടെ പവന് 29,600 രൂപയും ഗ്രാമിന് 3,700 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.

ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു സ്വര്‍ണവില.

Top