മാറ്റമില്ലാതെ സ്വര്‍ണ വില; പവന് 29,760 രൂപ

gold-prize

കൊച്ചി: മാറ്റമില്ലാതെ സ്വര്‍ണ വില. പവന് 29,760 രൂപയും ഗ്രാമിന് 3,720 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്.

ജനുവരി എട്ടിനായിരുന്നു സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. പവന് 30,400 രൂപയാണ്. ഇറാന്‍-യുഎസ് സംഘര്‍ഷം രൂപപ്പെട്ടതിനാലാണ് സ്വര്‍ണവിലയില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായത്.

Top