സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 29,880 രൂപ

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വിപണിയില്‍ ഉയര്‍ന്നത്. ഒരു പവന് 29,880 രൂപയും ഗ്രാമിന് 3,735 രൂപയുമാണ് സ്വര്‍ണവില.

കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് പവന് 29,760 രൂപയും ഗ്രാമിന് 3,720 രൂപയുമായിരുന്നു വില. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു സ്വര്‍ണവില.

ആഗോളവിപണിയില്‍ 6.91 ഡോളറാണ് ഇന്ന് സ്വര്‍ണത്തിന് ഉയര്‍ന്നത്.

Top