സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; പവന് 280 രൂപ കുറഞ്ഞു

Gold

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് ഇന്ന് വിപണിയില്‍ കുറഞ്ഞത്. ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 29,600 രൂപയും ഗ്രാമിന് 3,700 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വിപണിയില്‍ ഉയര്‍ന്നിരുന്നത്. ഒരു പവന് 29,880 രൂപയും ഗ്രാമിന് 3,735 രൂപയുമായിരുന്നു സ്വര്‍ണത്തിന്റെ നിരക്ക്.

ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു സ്വര്‍ണവില.

Top