ഇ​ന്ത്യ​യു​ടെ സാമ്പത്തിക ജി​ഡിപി വ​ള​ർ​ച്ച; 4.9 ശ​ത​മാ​നം കുറയും

മും​ബൈ: ഈ വർഷം ഇ​ന്ത്യ​യു​ടെ സാമ്പത്തിക (ജി​ഡി​പി) വ​ള​ർ​ച്ച 4.9 ശ​ത​മാ​നം ആയി കുറയും. നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക് റി​സ​ർ​ച്ച് (എ​ൻ​സി​എ​ഇ​ആ​ർ) നൽകുന്ന റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്.

വ​ള​ർ​ച്ച സം​ബ​ന്ധി​ച്ച വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ച​ന​ങ്ങ​ളി​ൽ ഏ​റ്റ​വും താ​ണ നി​ര​ക്കാ​ണി​ത്. ജൂ​ലൈ-​സെ​പ്റ്റം​ബ​ർ ത്രൈ​മാ​സ​ത്തെ സാ​മ്പത്തി​ക​ മൂ​ല്യ​വ​ർദ്ധന (ജി​വി​എ) 4.9 ശ​ത​മാ​നം ആ​യി​രി​ക്കു​മെ​ന്നും കൗ​ൺ​സി​ൽ പ്ര​വ​ചി​ച്ചിരുന്നു.

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഫി​നാ​ൻ​സ് ആ​ൻ​ഡ് പോ​ളി​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കൗ​ൺ​സി​ൽ പ്ര​വ​ച​നം ന​ട​ത്തു​ന്ന​ത്.

Top