എമിറേറ്റ്‌സിലും സ്പൈസ് ജെറ്റിലും ഇനി ഒരേ ടിക്കറ്റില്‍ യാത്ര ചെയ്യാം

തിരുവനന്തപുരം: എമിറേറ്റ് എയര്‍ലൈന്‍സിനും സ്പൈസ് ജെറ്റിനും സര്‍വീസ് ഉള്ള സ്ഥലങ്ങളിലേക്ക് യാത്രക്കാര്‍ക്ക് ഇനി ഒരേ ടിക്കറ്റില്‍ തന്നെ യാത്ര ചെയ്യാവുന്നതാണ്. യുഎഇ ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സ്പൈസ് ജെറ്റുമായി കോഡ്ഷെയര്‍ കരാറില്‍ ഒപ്പുവെച്ചതോടെയാണ് ഇത് പ്രാബല്യത്തില്‍ വന്നത്.

ഇന്ത്യയില്‍ എമിറേറ്റ്‌സിന്റെ സര്‍വീസ് നിലവിലുള്ള 9 വിമാനത്താവളങ്ങള്‍ വഴി സ്പൈസ് ജെറ്റിന്റെ ശൃംഖലയിലുള്ള 172 തദ്ദേശ റൂട്ടുകളിലേക്ക് യാത്ര ചെയ്യാന്‍ ഇനി ഒരു ടിക്കറ്റ് മതി.

സ്‌പൈസ് സര്‍വീസ് ഉള്ള വിമാനത്താവളങ്ങളില്‍ നിന്ന് എമിറേറ്റ്‌സിനു സര്‍വീസുള്ള യൂറോപ്പ്, യുഎസ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങിലേക്കും ഇനി മുതല്‍ ഒരു ടിക്കറ്റ് മാത്രം മതി.

Top