ലക്ഷ്യമിട്ടത് 7,000 കോടി; ഭാരത് ബോണ്ട് ഇടിഎഫ് സമാഹരിച്ചത് 12,000 കോടി

7,000 കോടി രൂപ സമാഹരിക്കുന്നതിന് ലക്ഷ്യമിട്ട് ഭാരത് ബോണ്ട് ഇടിഎഫിന്റെ എന്‍എഫ്ഒയ്ക്ക് ലഭിച്ചത് 12,000 കോടി രൂപ. 1.7 ഇരട്ടി അപേക്ഷകള്‍ ആണ് ഭാരത് ബോണ്ടിന് ലഭിച്ചത്. വെള്ളിയാഴ്ച വരെ ആയിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി.

മാത്രമല്ല ആദ്യമായാണ് രാജ്യത്ത് കോര്‍പ്പറേറ്റ് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നത്. 2023ല്‍ കാലാവധിയെത്തുന്ന മൂന്നു വര്‍ഷത്തയും 2030ല്‍ കാലാവധി എത്തുന്ന പത്തുവര്‍ഷത്തെയും ബോണ്ടുകളാണ് ഇടിഎഫ് പുറത്തിറക്കിയത്.

മാത്രമല്ല ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഭാരത് ബോണ്ട് ഫണ്ട്സ് ഓഫ് ഫണ്ട്സും പുറത്തിറക്കി. നിക്ഷേപകര്‍ക്ക് ഇതില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുകയും നിക്ഷേപം പിന്‍വലിക്കുകയും ചെയ്യാകുന്നതാണ്.

Top