തൊഴിലാളി യൂണിയന്‍ പണിമുടക്ക്; രണ്ട് ദിവസം ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡല്‍ഹി: തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് നടത്തുന്നതിനാല്‍ രണ്ട് ദിവസം ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടുമെന്ന് അറിയിച്ചു. ജനുവരി 31നും ഫെബ്രുവരി ഒന്നിനുമാണ് തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് നടത്തുന്നത്.

വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുക്ക് നടത്തുന്നത്. പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വെ അവതരിപ്പിക്കുന്ന ദിവസമാണ് ജനുവരി 31. ബജറ്റ് ദിവസമാണ് ഫെബ്രുവരി ഒന്ന്. ഈ ദിനങ്ങളിലാണ് ബാങ്ക് തൊഴിലാളികള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നേരത്തെ ജനുവരി എട്ടിന് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

Top