ബസില്‍ മോഷണക്കുറ്റം; ആരോപണ വിധേയയായ യുവതിയും 2 മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു

Committed Suicide

അടിമാലി: ബസില്‍ സ്വര്‍ണമാല കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇതേ ബസില്‍ യാത്ര ചെയ്തിരുന്ന യുവതി 2 മക്കള്‍ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മൂവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. 31 വയസ്സുള്ള യുവതിയും 2 മക്കളും ആണ് ബുധനാഴ്ച കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ 13നാണ് സംഭവം. അടിമാലിയില്‍ നിന്ന് മാങ്കുളത്തിനുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്തിരുന്ന ആനക്കുളം സ്വദേശി സരോജിനിയുടെ സ്വര്‍ണമാലയാണ് മോഷണം പോയത്. അന്വേഷണത്തില്‍ ഇവരുടെ പിന്‍സീറ്റില്‍ ഇരുന്ന യുവതിക്ക് മാല ലഭിച്ചതായി മറ്റൊരു യാത്രക്കാരി പറഞ്ഞുവത്രേ. ഇതോടെ നഷ്ടപ്പെട്ട മാല അന്വേഷിച്ച് സരോജിനി യുവതിയുടെ വീട്ടില്‍ എത്തി. പിന്നീട് സരോജിനി മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റില്‍ പരാതിപ്പെടുകയായിരുന്നു.

സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി.ബി. സിബിന്‍, നിഷാദ് എന്നിവര്‍ വിവരം അന്വേഷിക്കാന്‍ അവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെയും മക്കളെയും കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top