കാസര്‍ഗോഡ് നിന്നും മംഗലാപുരം ഭാഗത്തേക്കുള്ള ബസുകള്‍ അതിര്‍ത്തിവരെ മാത്രം

തിരുവനന്തപുരം: കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ല കളക്ടര്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് – മംഗലാപുരം, കാസര്‍ഗോഡ് – സുള്ള്യ, കാസര്‍ഗോഡ് – പുത്തൂര്‍ എന്നിവടങ്ങളിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകള്‍ നാളെ (ആഗസ്റ്റ് 2) മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

അതേ സമയം ബാംഗുളുരുവിലേക്കുള്ള സര്‍വ്വീസുകള്‍ നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവില്‍ ബാംഗുളുരുവിലേക്ക് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം ബാംഗുളുരു റൂട്ടില്‍ ഒരു സ്‌കാനിയ ബസും, ബാക്കി 14 ഡീലക്‌സ് എക്‌സ്പ്രസ് ബസുകളുമാണ് സര്‍വ്വീസ് നടത്തുന്നത്.

കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ യാത്ര ചെയ്യുന്നവര്‍ കര്‍ണ്ണാടകയില്‍ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രാ വേളയില്‍ കൈയ്യില്‍ കരുതണം.

Top