യുപിയില്‍ ബസും വാനും കൂട്ടിയിടിച്ചു: ഏഴ് മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് മരണം. 32 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരുടെ നില ഗുരുതരം. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടം സംഭവിച്ചത്.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവരും ലഖ്‌നൗവിലുള്ളവരാണെന്നാണ് സൂചന. ലഖ്‌നൗ കേശാന്‍ഭാഗില്‍ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.

Top