ജാര്‍ഖണ്ഡില്‍ അമിത വേഗത്തിലെത്തിയ ബസ് ട്രക്കിലേക്ക് ഇടിച്ചുകയറി 11 മരണം

accident

ന്യൂഡല്‍ഹി: ദേശീയപാത രണ്ടില്‍ ജാര്‍ഖണ്ഡിലെ ഹസാരിബഗില്‍ അമിത വേഗതയില്‍ വന്ന ബസ് ട്രക്കിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 25 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

ബ്രേക്ക് നഷ്ടപ്പെട്ട ബസ് എതിര്‍വശത്ത് നിന്ന് വരികയായിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസ് 120 കി മീറ്റര്‍ വേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Top