ചാര്‍ജ് വര്‍ധന; ബസുടമകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

Bus-strike

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല സമരത്തിലേക്കെന്ന് സൂചന. നിരക്ക് ഉടന്‍ വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം ബസുടമകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതോടെ ബസുടമകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിക്കുകയായിരുന്നു.

കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയായും വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ടുവച്ചിരുന്നത്.

Top