ഇന്ധനവില വര്‍ധന; നവംബര്‍ 15ന് സൂചനാ പണിമുടക്ക്

bus strike

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് നവംബര്‍ 15ന് സൂചനാ പണിമുടക്ക്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റേതാണ് തീരുമാനം. കേരളത്തിലെ എല്ലാ പ്രൈവറ്റ് ബസുകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വിശദമാക്കി.

അതേസമയം, ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്ന് പമ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹിയില്‍ പമ്പുകള്‍ അടച്ചിടാന്‍ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.

Top