ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം

കൊച്ചി: ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ സമരം നടത്താന്‍ തീരുമാനിച്ചു. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്.

ഇന്ധന വില കൂടുന്ന പശ്ചാത്തലത്തിലാണ് ബസ് ഉടമകള്‍ ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയില്‍ രണ്ടു രുപ അമ്പതു പൈസ വീതം കുറവ് വരുത്തിയിരുന്നു.

അതേസമയം, സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവനായി കുറയ്ക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാന സര്‍ക്കാരുകളും നികുതി കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ന്നത് ജനങ്ങളെ വളരെയധികം വലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കുവാന്‍ തീരുമാനമായത്.

Top