അന്തര്‍ സംസ്ഥാന ബസ്സുകളുടെ പണിമുടക്ക്; യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം; നാളെ മുതല്‍ സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തും എന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.

അതിന്റെ ഭാഗമായി കര്‍ണാടക, തമിഴ്നാട് അന്തര്‍സംസ്ഥാന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് തീരുമാനം എന്നും മന്ത്രി വ്യക്തമാക്കി.

സമരം നടത്തുന്ന കാര്യം അന്തര്‍ സംസ്ഥാന ബസ്സുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബസ് ഉടമകള്‍ തയ്യാറാകുന്നില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന നിര്‍ത്തണമെന്നാണ് അവരുടെ ആവശ്യമെങ്കില്‍ അക്കാര്യം രേഖാമൂലം എഴുതി നല്‍കണമെന്നും ബസുകളിലെ പരിശോധന ശക്തമായി മുന്നോട്ടു പോകുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

Top