തെലങ്കാനയില്‍ ബസ് അപകടത്തില്‍ 30 പേര്‍ മരിച്ചു ; മുപ്പതിലേറെ പേര്‍ക്ക് പരുക്ക്

accident

ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് അപകടത്തില്‍പ്പെട്ട് 30 പേര്‍ മരിച്ചു. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. സംഭവത്തില്‍ മുപ്പതിലേറെപ്പേര്‍ക്ക് പരുക്കേറ്റിടുണ്ടെന്നാണ് വിവരം. ഇവരെ കരിംനഗര്‍, ജാഗിത്യാല്‍ ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടത്തെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ കൊണ്ടഗട്ട് ഹനുമാന്‍ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരാണ് മരിച്ചത്. 15 യാത്രക്കാര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.

അപകടത്തില്‍ ബസിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

Top