മസ്‌കറ്റിന് അകത്തും പുറത്തുമായി മുവാസലാത്ത് സര്‍വീസ് വ്യാപിപ്പിക്കുന്നു

muvasalth-bus

മസ്‌കറ്റ്: മസ്‌കറ്റിന് അകത്തും പുറത്തുമായി മുവാസലാത്ത് നിരവധി പുതിയ റൂട്ടുകളില്‍ ഈ വര്‍ഷം സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. മസ്‌കറ്റില്‍ പത്തിടങ്ങളിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. കൂടാതെ മസ്‌കറ്റില്‍ നിന്ന് സലാല, ബുറൈമി, ദുകം, ഷന്ന റൂട്ടുകളിലേയ്ക്കും സര്‍വീസ് തുടങ്ങുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം അല്‍ നഈമി അറിയിച്ചു.

മസ്‌കറ്റിന് അകത്തും പുറത്തുമായി മുവാസലാത്ത് സര്‍വീസ് വ്യാപിപ്പിക്കുന്നു 2016 മുതല്‍ മുവാസലാത്ത് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി അല്‍ നഈമി പറഞ്ഞു. കഴിഞ്ഞവര്‍ഷം മാത്രം നാലര ദശലക്ഷം പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ ദിവസം റുസ്താഖ്, സമാഈല്‍ എന്നിവിടങ്ങളിലേക്കും മുവാസലാത്ത് സര്‍വീസ് ആരംഭിച്ചിരുന്നു.

Top