മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ല, സമരം തുടരുമെന്ന് ബസ് ഉടമകള്‍

bus

തിരുവനന്തപുരം: ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷനിലും വര്‍ധനവ് വേണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയും, ഫാസറ്റ് പാസഞ്ചറിലെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയുമാക്കാനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്തിറങ്ങും.

Top