നിരക്ക് വര്‍ധന; ഉത്തരവ് ഉടന്‍ ഇറക്കണം, ഗതാഗത മന്ത്രിയെ കണ്ട് ബസ് ഉടമകള്‍

തിരുവനന്തപുരം: നിരക്ക് വര്‍ധനയില്‍ ഉത്തരവ് ഉടന്‍ ഇറക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിയെ കണ്ട് ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് മാര്‍ച്ച് 30നാണ്. മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം.

മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നാണ് നിലവില്‍ ബസ് ഉടമകളുടെ ആവശ്യം.

 

Top