ആറ്റിങ്ങലില്‍ ബഡ്സ് സ്‌കൂളിന്റെ ബസ് സ്വകാര്യ ബസിലിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ബഡ്സ് സ്‌കൂളിന്റെ ബസ് സ്വകാര്യ ബസിലിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. ഒരു കുട്ടിക്ക് നിസാരമായ പരിക്കുകളുണ്ടെന്നാണ് വിവരം.

വളവ് തിരിഞ്ഞു വന്ന ബസ്സുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ബഡ്സ് സ്‌കൂള്‍ ഡ്രൈവര്‍ മുദാക്കല്‍ സ്വദേശി ദീപു, ടീച്ചര്‍ പൊയ്കമുക്ക് സ്വദേശി സുനിത എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top