തമിഴ്നാട്ടില്‍ മിനിബസ് ലോറിയുമായി കൂട്ടിയിടിച്ചു കത്തി; നാല് പേര്‍ വെന്തുമരിച്ചു

accident

വില്ലുപുരം: തമിഴ്നാട്ടിലെ ഉളുന്തൂര്‍പേട്ടില്‍ മിനിബസ് സിമന്റ് കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയുമായി കൂട്ടിയിടിച്ചു കത്തി നാല് പേര്‍ വെന്തുമരിച്ചു. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്കു വന്ന മിനിബസാണ് അപകടത്തില്‍പെട്ടത്. ബസില്‍ 30 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ അജീസ് നഗറിനു സമീപമായിരുന്നു അപകടം.

ലോറിയിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് കത്തി. ബസിന്റെ സുരക്ഷാ വാതില്‍ തകര്‍ത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസിലുണ്ടായിരുന്നവരാണ് മരിച്ച നാലുപേരും. പരിക്കേറ്റവരെ ഉളുന്തൂര്‍പേട്ടിലേയും വില്ലുപുരത്തേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറോളം കത്തിയ ബസ് പൂര്‍ണമായും നശിച്ചു. സംഭവത്തെ തുടര്‍ന്ന് തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Top