സമയ ക്രമത്തെ ച്ചൊല്ലിയുള്ള തര്‍ക്കം; ബസ്സുടമയെ കുത്തി പരിക്കേല്‍പ്പിച്ചു

കൊടുങ്ങല്ലൂര്‍: ബസ് സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബസുടമക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ചന്തപ്പുര ബസ്സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു കൊടുങ്ങല്ലൂര്‍-അസ്മാബി കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സ് ഉടമ അനീഷിന് സോഡാക്കുപ്പി കൊണ്ട് കുത്തേറ്റത്. സംഭവത്തില്‍ ബസിലെ തൊഴിലാളികളായ സതീഷ്, സൂരജ്, വാവ, ഷറഫു, അജിമോന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഒരാള്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ബസുകളുടെ സമയക്രമത്തെച്ചൊല്ലി കുറേക്കാലമായി നിലനിന്ന തര്‍ക്കം പലപ്പോഴും തൊഴിലാളികള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ കലാശിക്കുക പതിവായിരുന്നു. അടുത്ത ദിവസം ഏതാനും ബസുടമകള്‍ സമയക്രമത്തെക്കുറിച്ച് ജോയിന്റ് ആര്‍.ടി.ഒ.ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് മോട്ടാര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടുദിവസമായി പരിശോധന നടത്തി ആര്‍.ടി.ഒ. ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്.

Top