മഹാരാഷ്ട്ര ബസ് അപകടത്തില്‍ മരിച്ച 25 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

accident

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ അംബെനല്ലിഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച 25 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശനിയാഴ്ച ഡാപോളി കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. 500 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. 33 പേരാണ് അപകടത്തില്‍ മരിച്ചത്.

ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാണെന്നും ദേശീയ ദുരന്ത നിവാരണസേന അറിയിച്ചു.

Top