ഉത്തര്‍പ്രദേശില്‍ വാഹനാപകടം ; ഒരു കുടുംബത്തിലെ ഒന്‍പതു പേര്‍ മരിച്ചു

-accident

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ ഒന്‍പതുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് അപകടം നടന്നത്. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളാണ് മരണപ്പെട്ടത്.

വൈഷ്ണവ ക്ഷേത്രത്തിലെ തീര്‍ത്ഥാടനത്തിനു ശേഷം മടങ്ങവേയാണ് മീററ്റ് കര്‍ണാല്‍ ഹൈവേയിലെ ലക്ഷ്മണപുരയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കിനടിയിലേക്ക് ഇടിച്ചു കയറിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

ഏഴു പേര്‍ സംഭവസ്ഥലത്തുവച്ചും മറ്റ് രണ്ടു പേര്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരണപ്പെട്ടത്.

Top